രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം; നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം
രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണം എന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മന്ത്രാലയം കത്തയച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയ്ക്ക് സമ്പന്നമായ സംഗീത പാരമ്പര്യമുണ്ട്. അത് മത-സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തെ മിക്ക വിമാനക്കമ്പനികളും അവരുടെ വിമാനങ്ങളില്‍ സ്വന്തം രാജ്യത്തെ സംഗീതമാണ് വെയ്ക്കുന്നത്. അമേരിക്കന്‍ വിമാനങ്ങളില്‍ ജാസ്, ഓസ്ട്രിയന്‍ എയര്‍ലൈനുകളില്‍ മൊസാര്‍ട്ട്, മിഡില്‍ ഈസ്റ്റില്‍നിന്നുള്ളവയില്‍ വെയ്ക്കുന്ന അറബ് സംഗീതം എന്നിവ ഇതിന്...