2022 ൽ കാണാതായ യുവതിയെ കണ്ടെത്തി ഫറോക്ക് പോലീസ്
കോഴിക്കോട് : 2022 നവംബർ 11ന് കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ.കെ.പവിത്രൻ IPS ന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വോഡും ചേർന്ന് കണ്ടെത്തി. കാണാതായ ദിവസം രാവിലെ 8 മണിക്ക് മരിക്കാന്‍ പോകുകയാണെന്ന് എഴുതി വെച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്ക് 8/3 ലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും KL.85.7154 സ്കൂട്ടറില്‍ പോകുകയായിരുന്നു. പിന്നിട് ഇവരുടെ ചേച്ചിയുടെ പരാതിയിൽ ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു....









