ജാഗ്രത; ഇന്ന് എട്ട് ജില്ലകള്ക്ക് മുന്നറിയിപ്പ്
കേരളത്തില് ഇന്ന് എട്ട് ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്, പാലക്കാട്, കണ്ണൂര്, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രത നിര്ദേശമുള്ളത്. ഇവിടങ്ങളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കണ്ണൂര്, തൃശൂര്, പാലക്കാട്, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും, എറണാകുളം, കോഴിക്കോട് ജില്ലകളില് 36 ഡിഗ്രി സെല്ഷ്യസ് വരെയും രേഖപ്പെടുത്താനാണ് സാധ്യത. സാധാരണയുള്ളതിനേക്കാള് 2 മുതല് 4 ഡിഗ്രി ചൂട് ഉയരാന് സാധ്യതയുള്ളതിനാല് പൊതുജനങ്ങള് മുന്കരുതല്...





