മുതിർന്ന പൗരൻമാർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കി ആക്രി കല്യാണം സിനിമാ പ്രവർത്തകർ
രാമനാട്ടുകര: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും ,ആദ്യമായി മൾട്ടി ഫ്ലക്സ് തിയേറ്ററിലെത്തിയവരും ഉള്‍പ്പടെയുള്ള അറുപതോളം പ്രേക്ഷകർക്ക് മുന്നിലാണ് ആക്രി കല്യാണം എന്ന സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയുടെ ഭാഗമായി വിവിധ ഡിവിഷനുകളില്‍ നിന്ന് താല്‍പര്യം പ്രകടിപ്പിച്ച വയോജനങ്ങളള്‍ക്കാണ് തിയേറ്ററിലെത്തി ഈ സിനിമ കാണാനുള്ള അവസരം ലഭിച്ചത്. വയോജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പുലരി ചുള്ളിപ്പറമ്പിൻ്റെ പകൽ വീട് പദ്ധതിയെ പ്രോൽസാഹിപ്പിക്കുകയും ഒപ്പം ചേര്‍ത്ത് നിര്‍ത്താനുമുള്ള സിനിമാ പ്രവർത്തകരുടെ താല്പര്യത്തിൻ്റെ ഭാഗമായാണ് സൗജന്യ സിനിമ പ്രദര്‍ശനം ഒരുക്കിയത്. സിനിമയും...