നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ പൊലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം നിവിന്‍ പോളി അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ ചെങ്ങമനാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത അലന്‍സിയറിനെതിരായ ലൈംഗിക അതിക്രമ കേസും പ്രത്യേകസംഘം അന്വേഷിക്കും. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടന്‍ നിവിന്‍ പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. ഇതില്‍ മൊഴി രേഖപ്പെടുത്തിയ...









