കോഴിക്കോട് ജില്ലാ ക്ഷീര സംഗമം “ഗാല” 2025 സെപ്തംബർ 26,27 തീയ്യതികളിൽ
കോഴിക്കോട്: ജില്ലാ ക്ഷീര സംഗമം 2025 സെപ്തംബർ 26, 27 തീയതികളിൽ മേപ്പയ്യൂർ ടി.കെ.കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കും. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ഷീര സംഗമത്തിന് കൊഴുക്കല്ലൂർ ക്ഷീരോല്പാദക സഹകരണ സംഘം ആതിഥേയത്വം വഹിക്കുന്നത്.പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ.ടി.പി രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ക്ഷീര സംഗമം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വടകര ലോക്സഭാ മണ്ഡലം എം.പി.ഷാഫി പറമ്പിൽ മുഖ്യാതിഥി ആയിരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത്...