കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് സമീര്‍ സി. മുഹമ്മദിന്
കോഴിക്കോട്: 2024ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ട്വന്റിഫോര്‍ ന്യൂസ് കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദ് അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. 2024 ജൂണ്‍ 22ന് സംപ്രേഷണം ചെയ്ത സാഫല്യം ഭവന പദ്ധതി തകിടം മറിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഭൂമിയും വീടുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന പദ്ധതിപ്രകാരം...


