Sunday, January 19, 2025
Local News

കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു


അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം(35) എന്നിവരാണ് മരിച്ചത്.

രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.മരിച്ച രണ്ട് പേരും കാര്‍ യാത്രികരാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.


Reporter
the authorReporter

Leave a Reply