കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ബ്ലോക്കുകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്.
ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങളോ സഞ്ചരിക്കാനുള്ള സൗകര്യമോ ഇല്ലെന്നാണ് സ്ഥാനാർഥികളുടെ പരാതി. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് ഉത്തരവ്. അതേസമയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമായ ലീഡിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.