Monday, November 4, 2024
BusinessGeneralLatest

ബിസിനസ് ക്ലബ് സ്നേഹ വീടുകൾ കൈമാറി


കോഴിക്കോട്:മലബാറിലെ സംരംഭകരുടെ കൂട്ടായ്മ ദി ബിസിനസ് ക്ലബ്, വയനാട് പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച ടി ബി സി സ്നേഹ വീടുകൾ ഉടമസ്ഥർക്ക് കൈമാറി.

രണ്ടാം ഘട്ട വീട് നിർമ്മാണം ഏറ്റെടുത്ത ജി ടെക് എഡ്യുക്കേഷൻ സി എം ഡി മെഹ്റൂഫ് മണലൊടി ,
മൈ ജി ഡിജിറ്റൽ
സി എം ഡി -എ. കെ ഷാജി,
പ്രവാസി വ്യവസായികളായ ഉണ്ണി ഒളകര, വി.ടി അബ്ദുസലിം എന്നിവരിൽ നിന്നും വീടുകളുടെ താക്കോൽ ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് ഏറ്റുവാങ്ങി.

തുടർന്ന് വയനാട് മേപ്പാടി പുത്തുകൊല്ലിയിൽ എത്തി ഉടമസ്ഥർക്ക് നേരിട്ട് താക്കോൽ കൈമാറി.

നേരത്തെ ക്ലബ് പ്രഖ്യാപിച്ച കോഴിക്കോട്ടെ മൂന്ന് വീടുകളിൽ രണ്ടെണ്ണം ഡോ. അനിസും മെർമ്മർ ഇറ്റാലിയ സി എം ഡി സക്കീർ ഹുസൈനും ഗുഡ് ലാന്റ് എം ഡി ഇ ഒ മിർഷാദ് എന്നിവർ ഉടമസ്ഥർക്ക് ഇതിനകം കൈമാറി. ക്ലബിലെ മുഴുവൻ അംഗങ്ങളുടെ പങ്കാളിത്വത്തോടെ കണ്ണാടിക്കലിൽ നിർമ്മിച്ച വീടും ഉടമസ്ഥന് കൈമാറി. മില്ല്യൻ ബിൽഡേർഡ് ഉടമ പി ഷാനും ആർ ജി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ജി വിഷ്ണുവും ചേർന്ന് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് .

പത്ര സമ്മേളനത്തിൽ . ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് , മുൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി , പ്രസിഡന്റ് ഇലക്റ്റ് എ.കെ ഷാജി, ഉണ്ണി ഒളകര പങ്കെടുത്തു.


Reporter
the authorReporter

Leave a Reply