Monday, December 23, 2024
Local News

ചെടിക്ക് നിറയ്ക്കാൻ മണ്ണ് എടുക്കുന്നതിനിടെ വെടിയുണ്ടകൾ കണ്ടെത്തി


അത്തോളി: കണ്ണിപ്പൊയിലിൽ വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്നാണ് പഴക്കം ചെന്ന 6 വെടിയുണ്ടകൾ കണ്ടെത്തിയത്. 6 വെടിയുണ്ടകളിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് ഇതെന്നു സംശയിക്കുന്നു. ചൈതന്യയിൽ ജിതേഷിന്റെ കുടുംബ സ്വത്തിൽപെട്ട സ്ഥലത്താണ് ഇതു കണ്ടെത്തിയത്. ജിതേഷിന്റെ അയൽവാസിയായ വൈശാഖിൽ സുനീഷ് ചെടിക്ക് നിറയ്ക്കാൻ മണ്ണ് എടുക്കുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടത്.

പഴയ തെങ്ങിൻ കുറ്റിയോടു ചേർന്നായിരുന്നു ഇവ കണ്ടത്. എഎസ്ഐ ബെന്നി സ്റ്റാൻലിയുടെ നേതൃത്വത്തിൽ വെടിയുണ്ടകൾ പരിശോധിച്ചു. വെടിയുണ്ടകൾ ബോംബ് സ്ക്വാഡിനു കൈമാറുമെന്ന് അത്തോളി എസ്ഐ ആർ.രാജീവ് പറഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്തു. വെടിയുണ്ടകൾ കൂടുതൽ പരിശോധനയ്ക്കായി അയയ്ക്കും


Reporter
the authorReporter

Leave a Reply