LatestPolitics

കെട്ടിട നമ്പർ തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണം;അഡ്വ.വി.കെ.സജീവൻ


കോഴിക്കോട് : പ്രമാദമായ കോഴിക്കോട് കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് പുറത്ത് വന്നിട്ട് ഒരു വർഷം പൂർത്തിയായിട്ടും കേസന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിൽ കേസ് സിബിഐക്ക് കൈമാറണമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.തട്ടിപ്പ് പുറത്ത് വന്നിട്ട് ഒരു വർഷമായിട്ടും അന്വേഷണം ഫലവത്താകാത്തതിനെക്കുറിച്ച്   മാരാർജി ഭവനിൽ പ്രതികരിക്കുകയായിരുന്നു സജീവൻ.മൂന്നൂറിലധികം അനധികൃത കെട്ടിടങ്ങൾക്ക്  ദല്ലാളുകൾ മുഖേന അപേക്ഷയും കൈക്കൂലിയും കൊടുത്ത് കമ്പ്യൂട്ടറിൽ യൂസർ ഐഡിയും,പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കെട്ടിട നമ്പരുകൾ നല്കിയത് സംസ്ഥാനത്തെ തന്നെ കേട്ടുകേൾവി ഇല്ലാത്ത അഴിമതി ആയിരുന്നു.അതിൽ പന്ത്രണ്ട് പരാതി മാത്രമായിരുന്നു രജിസ്‌റർ ചെയ്തത്.പാസ്വേർഡ് ഉപയോഗിച്ച പ്രതികളെ കണ്ടെത്താൻ ഇൻഫർമേഷൻ കേരള മിഷനോ,ക്രൈംബ്രാഞ്ചിനോ ഇതുവരെ സാധിച്ചിട്ടില്ല.ഒരു കേസിൽ മാത്രം കെട്ടിട ഉടമയും,ഏജൻറും,ജീവനക്കാരും പിടിയിലായെങ്കിലുംഅവർക്ക് ജാമ്യം ലഭിക്കുകയും സസ്പെൻഷനിലായ അഞ്ചു കോർപറേഷൻ ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ആരാണ് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കൃത്രിമം നടത്തിയതെന്നോ,അതിൻറെ വ്യാപ്തിയോ ഒന്നും കണ്ടെത്താനായിട്ടില്ല.പ്രതിപക്ഷത്തെ കൗൺസിലർമാരുൾപ്പെടെയുളള  വമ്പൻമാർ ഉൾപ്പെട്ട വൻതട്ടിപ്പ് ഒത്തുതീർപ്പാക്കാൻ തുടക്കത്തിലെ ശ്രമമുണ്ടായിരുന്നതാണ്.ബിജെപിയുടെ തുടർച്ചയായ പോരാട്ടമാണ് വിഷയം സജീവമായി നിലനിർത്തിയത്.ആയിരം കോടിയുടെ അഴിമതിയെങ്കിലും നടന്നിട്ടുണ്ടെന്നും,കോർപറേഷൻ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും അധികൃതർ പോലും സമ്മതിക്കുന്ന തരത്തിൽ ആരോപണമുയർന്ന ഒരു വിഷയത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നത് വ്യക്തമാണ്.എൽഡിഎഫ്-യൂഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്.സത്യം പുറത്തുവരാൻ ഇനി സിബിഐ പോലുളള ഒരു സ്വതന്ത്ര ഏജൻസി അന്വേഷിച്ചേ മതിയാകൂ എന്നും സജീവൻ പറഞ്ഞു.

Reporter
the authorReporter

Leave a Reply