ചെന്നൈ: താംബരത്ത് ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെ സഹോദരന്‍ ചിക്കന്‍ ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സഹോദരി തരീസ് ജീവനൊടുക്കി. തരീസ് മാംസാഹരമൊന്നും കഴിക്കാറില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ സസ്യാഹാരം മാത്രമേ പാകം ചെയ്യാറുള്ളൂ.
പെരുന്നാള്‍ ദിവസം സുഹൃത്തുക്കള്‍ നല്‍കിയ ചിക്കന്‍ബിരിയാണി സഹോദരന്‍ വീട്ടിലേക്ക് കൊണ്ടു വന്നു കഴിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനെ തുടര്‍ന്നാണ് തരീസ് ആത്മഹത്യ ചെയ്തത്.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*