കോഴിക്കോട് : തായ്ലാന്റിൽ വെച്ച് നടന്ന ഏഷ്യൻ സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പി വി ആദിഷ് ശ്രീനിവാസിന് ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ , അസോസിയേഷൻ ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു , ജോയിന്റ് സെക്രട്ടറി എ വി ബിനോയ് , എക്സിക്യൂട്ടീവ് അംഗം കെ ശരത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
കോച്ച്മാരായ ടി അഭിലാഷ് , വിജയ് കൃഷ്ണ, പി വി ശ്രീജിത്ത്, സി നിഖിൽ , ടി വി ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.
പി വി ആദിഷ് , കല്ലായ് കണ്ണഞ്ചേരി ശ്രീഹരി വീട്ടിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ പി വി ശ്രീനിവാസന്റെയും സി റീത്തയുടെയും രണ്ടാമത്തെ മകനാണ് .
നവംബർ 29 മുതൽ ഡിസംബർ 4 വരെ തായ്ലാന്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും ആദിഷിന് പുറമെ ഡബിൾസിൽ എറണാകുളം സ്വദേശി ബിയോൺ ജെയ്സൺ വെങ്കലം പങ്കിട്ടു.