Local News

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Nano News

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.


Reporter
the authorReporter

Leave a Reply