Local NewsPolitics

തൊഴിലാളി വഞ്ചകരെ തിരിച്ചറിയുക; ബി എം എസ്


കോഴിക്കോട്: കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നിരന്തരമായ പോരാട്ടങ്ങളിൽ കുടി നേടിയെടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന കേരള സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് ബി.എം എസ് ജില്ലാ സെക്രട്ടറി ടി.എം പ്രശാന്ത്. നിർമ്മാണ തൊഴിലാളി സംഘം ബി.എം.എസ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ടറേറ്റ് മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പെൻഷൻ മുടങ്ങിയിട്ട് നാല് മാസമായി. 2020 നവംബർ മാസത്തിനു ശേഷം ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല, സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ മൂലമാണ്  ക്ഷേമ നിധി ബോർഡിന്  ഇപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ വന്നത് . തൊഴിലാളി ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകാൻ ഭരണകൂടം തയ്യാറാവണമെന്നും തൊഴിലാളി വഞ്ചകരെ തിരിച്ചറിഞ്ഞ് ശക്തമായ സമര പരിപാടികളുമായി ബി എം എസ് തയ്യാറാകുമെന്ന് അദ്ധേഹം പറഞ്ഞു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് എൽ വി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന്ന സമിതി അംഗം പി.പരമേശ്വരൻ, ജില്ല പ്രസിഡൻ്റ് പി. ശശിധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് മാരായ എ.ശശീന്ദ്രൻ, വെള്ളാരക്കൽ ചന്ദ്രൻ , ഷാജി എടക്കാട് എന്നിവർ സംസാരിച്ചു.

യൂണിയൻ ഭാരവാഹികളായ എ.കെ ഉഷ. പി.ഹരിദാസൻ സി.കെ കൃഷ്ണദാസ്, സുധീഷ് എം ജയപ്രകാശൻ സുരേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply