കോഴിക്കോട് : തോപ്പയിൽ വാർഡിലെ കോന്നാട് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റും അലങ്കാര പോസ്റ്റുകളിൽ ലൈറ്റും സ്ഥാപിച്ച് സാമുഹ്യ വിരുദ്ധരിൽ നിന്ന് കോന്നാടിനെ സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച
പ്രതിഷേധ ജ്വാല നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു.
സാമുഹ്യ വിരുദ്ധരെ പോലീസിന് ഒന്നു ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നാടിനെ സംരക്ഷിക്കാൻ ബി.ജെ.പിയുടെ മഹിളകൾ ചൂലുമായി രംഗത്തിറങ്ങി സാമുഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യുമെന്ന് കെ.ഷൈബു പറഞ്ഞു.
സ്കോർഡിന് ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് നേതൃത്വം നൽകും
വെസ്റ്റ് ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , മണ്ഡലം കമ്മിറ്റി അംഗം ശ്രീജ ജനാർദ്ധനൻ , ടി.പി. സുനിൽ രാജ്, കെ.ഷൈജു, ടി. മനോജ് എന്നിവർ പ്രസംഗിച്ചു.