Saturday, January 25, 2025
LatestPolitics

പിണറായിക്കു ധൂർത്താണെങ്കിൽ മോദിക്കു സേവനമാണ് പ്രധാനം:എം.ടി.രമേശ്


കോഴിക്കോട്: മോദി സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷം കേവലം ഒരു വർണാഭമായ ആൾക്കൂട്ടമുളള ആഘോഷമാക്കി മാറ്റാനല്ല ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നത്. മറിച്ച് ജനങ്ങളെ ബാധിക്കുന്ന ഇനിയും പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തുടനീളം ബിജെപി സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് പറഞ്ഞു.

നടക്കാവിലെ കാട്ടുവയൽ കോളനിയിൽ കേന്ദ്ര സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ വിവിധ ജനസമൂഹങ്ങൾക്കിടയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ജനക്ഷേമ പരിപാടികൾ പരിചയപ്പെടുത്തിയും പുതിയ മേഖലകളിലേക്ക് വികസനം എത്തിക്കാനുള്ള പരിശ്രമമാണ് ബി.ജെ.പി.നടത്തുന്നത്.

പിണറായിക്കു ധൂർത്താണെങ്കിൽ മോദിക്കു സേവനമാണ് പ്രധാനം.എം.ടി.രമേശ് പറഞ്ഞു.പൊതു ഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിച്ചു നടത്തിയ രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷം കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾ കണ്ടതാണ്. ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത വലിയ ഒരു ധൂർത്ത് മാത്രമാണ് ഈ ആഘോഷ പരിപാടികൾക്ക് പിന്നിൽ ഉണ്ടായത്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വികസന പ്രവർത്തനം ഏറ്റെടുത്തു കൊണ്ടുള്ള വാർഷികാഘോഷമാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ അഭിമാനകരമായ മുഹൂർത്തങ്ങളാണ് ഇന്ത്യ കണ്ടത്. പല തീരുമാനങ്ങളും രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ നിർണായകമായിരുന്നു.ബി.ജെ.പി.ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ്ബ് മെമ്പർ മധുശ്രീ മധുസുദനൻ മുഖ്യ അതിഥിയായിരുന്നു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധ തായാട്ട്, ടി.വി.ഉണ്ണികൃഷ്ണൻ, കെ.രജിനേഷ് ബാബു, മജീദ് ഉസ്താദ്, അഡ്വ.മുഹമ്മദ് റിഷാൽ, ജുബിൻ ബാലകൃഷ്ണൻ, അഡ്വ. രമ്യാ മുരളി, ഷെക് ഷാഹിദ്, സി.എസ് സത്യഭാമ, എന്നിവർ സംബന്ധിച്ചു.
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , സെക്രട്ടറി മധു കാട്ടുവയൽ, തിരുത്തിയാട് ഏരിയ പ്രസിഡണ്ട് പി.ബാലരാമൻ ഏരിയ ജനറൽ സെക്രട്ടറി കെ.ബസന്ത് , മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സതി ബസന്ത് , ബൂത്ത് പ്രസിഡണ്ട് ഉഷ മധു , ജനറൽ സെക്രട്ടറി ശരവണൻ എന്നിവർ നേതൃത്വം മിശ്രഭോജനം പരിപാടിക്ക് നൽകി.


Reporter
the authorReporter

Leave a Reply