കോഴിക്കോട്: നെല്ലിക്കോട് വില്ലേജില്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രേദേശങ്ങള്‍ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. ആളപായമില്ലെങ്കിലും കനത്ത നാശനഷ്ടമാണ് ഈ പ്രദേശത്തെ വീടുകളില്‍ ഉണ്ടായിരിക്കുന്നതെന്നും മതിയായ നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.
ഒമ്പതോളം വീടുകള്‍ ഈ ഭാഗത്ത് പൂര്‍ണ്ണമായും തകരുകയും, വാസയോഗ്യമല്ലാതാകുകയും ചെയ്തിട്ടുണ്ട്. പുസ്തകങ്ങള്‍,ഔദ്യോഗിക രേഖകള്‍,വീടുസാമഗ്രികള്‍ ഒക്കെ വേര്‍തിരിച്ചെടുക്കാനും,അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും അടിയന്തിര സഹായം ഉടന്‍ നല്‍കണം.
കാലതാമസം കൂടാതെ ഇവരുടെ ജീവിതം പൂര്‍വ്വസ്ഥിതിയിലാക്കാനും,നഷ്ടപരിഹാരം ലഭിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.ബിജെപി ജില്ലാസെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി,ടി.റിനീഷ്,പുതിയറ മണ്ഡലം പ്രസിഡന്‍റ് TP ദിജിൽ, ജില്ലാ കമ്മറ്റിയംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, ബാബു മരക്കാട്ട്, ഷാജു മൈലമ്പാടി , സുനിൽകുമാർ വിനീത് മോഹൻ, വിജയൻ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.