മാവൂർ:കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി നടത്തിയ ധർണ്ണ ബിജെപി ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽ ചക്രയുധൻ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു.ബിജെപി ജില്ല കമ്മറ്റി അംഗം ശിവദാസൻ, ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിത് നായർ കുഴി,ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി രജിത്,നസിം കൊടിയത്തൂർ, വരപ്പുറത്തു ചന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം ജനാർദ്ദനൻ,ഒബിസി മോർച്ച മണ്ഡലം വൈസ്സ് പ്രസിഡന്റ് ചന്ദ്രൻ എന്നിവർ സംസാരിച്ചു