Politics

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


കൽപ്പറ്റ : കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്‌. കഴിഞ്ഞ തവണ 3859 വോട്ടുകൾക്ക് മാത്രമാണ് ഇ ശ്രീധരൻ തോറ്റത്. എന്നാൽ ഇത്തവണ യുഡിഫും എൽഡിഎഫും സ്ഥാനാർഥികളെ തീരുമാനിച്ച്, റോഡ് ഷോ അടക്കം നടത്തിയിട്ടും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

വയനാട് ലോകസഭാ മണ്ഡലത്തിൽ എൻ ഡി എയ്ക്ക്‌ വനിത സ്ഥാനാർത്ഥി

കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമാണ് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ ശ്രീമതി.നവ്യ ഹരിദാസ്.


Reporter
the authorReporter

Leave a Reply