Local News

ബേപ്പൂർ വാട്ടർ ഫെസ്റ്റ് പ്രചാരണവുമായി പാട്ടുവണ്ടി


കോഴിക്കോട് : സാമൂഹിക നവോത്ഥാനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോഴിക്കോട് നാട്ടുവെളിച്ചം ട്രൂപ്പ് ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ പ്രചരണാർത്ഥം പാട്ടുവണ്ടി സംഘടിപ്പിച്ചു. രാമനാട്ടുകരയിൽ നിന്നും ആരംഭിച്ച പാട്ടു വണ്ടിയുടെ ഉദ്ഘാടനം രാമനാട്ടുകര മുൻസിപ്പൽ ചെയർപ്പേഴ്സൺ ശ്രീമതി ബുഷ്റ റഫീഖ് നിർവഹിച്ചു. ഐക്കരപ്പടി, രാമനാട്ടുകര, ഫറോക്ക്, ചാലിയം, മാത്തോട്ടം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നാട്ടു വെളിച്ചത്തിൻ്റെ ഗായകരായ മുജീബ് റഹ്മാൻ, ബൈജു ആൻ്റണി, ലിസ സോഫിയ, പ്രഭിത ഗണേഷ്, അജിത മാധവ്, സലീം, ഷാഹുൽ എന്നിവർ ഗാനങ്ങളാലപിച്ചു. DTPC മാനേജർ നിഖിൽ ഹരിദാസ്, നാട്ടു വെളിച്ചത്തിൻ്റെ കോഡിനേറ്റർമാരായ സുധീഷ് കക്കാടത്ത് മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ഓരോ പ്രദേശത്തും നൂറുകണക്കിനാളുകൾ പരിപാടി ആസ്വദിച്ചു.


Reporter
the authorReporter

Leave a Reply