ബാലുശ്ശേരി :കേരളത്തിലെ വിവിധ ജില്ലകളിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍
നടന്നിട്ടുള്ള 2 കോടി 76 ലക്ഷം രൂപയുടെ അഴിമതിയില്‍ സിപിഎമ്മി ന്റെയും, ഡിവൈഎഫ്‌ഐയുടെയും സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിവ് സഹിതം പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.കോഴിക്കോട് ബാലുശ്ശേരി ബ്ലോക്കിലെ കൂട്ടാലിട പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘിപ്പിച്ച മാര്‍ച്ച് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത് അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം,
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ,ഉത്തര മേഖല സെക്രട്ടറി സൂഗീഷ് കൂട്ടാലിട,യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിന്‍ ബാലുശ്ശേരി,ഗ്രാമപഞ്ചായത്ത് മെമ്പർ ജയപ്രകാശ് കായണ്ണ,ജില്ലാജനറല്‍ സെക്രട്ടറി മനോജ് , പ്രവീണ്‍ ശങ്കര്‍
എന്നിവര്‍ സംസാരിച്ചു. കെ,കെ സുമിത്രന്‍, എംസി കരുണന്‍, ആര്‍ംഎം കുമാരന്‍,ടിസദാനന്ദൻ ,ശ്രീജിത്ത് മാസ്റ്റർ
സി.മോഹനന്‍, കെവി കുമാരന്‍, രാജേന്ദ്രന്‍ കുളങ്ങര, ബിന്ദു പൂനത്ത്, സവിജ മൂലാട് എന്നിവര്‍ നേതൃത്വം നല്‍കി.