മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു
കോഴിക്കോട്:സമത്വത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാൻ ഒരു സമൂഹത്തെ പ്രാപ്തമാക്കി ചരിത്രത്തെ വില്ലുവണ്ടിയിലേറ്റി രാജപദവിയേറിയ കേരളത്തിൻറെ വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളിയെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.സമൂഹ്യ പരിഷ്കർത്താവുമായ മഹാത്മാ അയ്യങ്കാളിയുടെ 82ാം സ്മൃതിദിനത്തിൽ എസ് സി മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളി മാരാർജി ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദളിത് സമുദായങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ഐതിഹാസിക പ്രക്ഷോഭങ്ങൾ നടത്തിയ പടനായകയിരുന്ന അയ്യങ്കാളി പോരാട്ടങ്ങളിൽ മാതൃകയാണെന്നും സജീവൻ കൂട്ടിച്ചേർത്തു.ബി.ജെ.പി. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡൻ്റ് മധു പുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ രതീശൻ കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.ബിജെപി, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, ടി.എ.നാരായണൻ മാസ്റ്റർ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ,നേതാക്കളായ സിദ്ധാർത്ഥൻ അരിമ്പിടാവിൽ, പ്രവീൺ ശങ്കർ,അയ്യപ്പൻ വേങ്ങേരി തുടങ്ങിയർ സംസാരിച്ചു.