മാഹി: അസോസിയേഷൻ ഒഫ് അലയൻസ് ക്ലബ് ഇന്റർനാഷണലിന്റെ ഭാഗമായ കുറ്റ്യാടി അലയൻസ് ക്ലബ്ബിന് ഡിസ്ട്രിക്ട് 224Sലെ ഏറ്റവും മികച്ച പുതിയ ക്ലബ്ബിനുള്ള പുരസ്ക്കാരം. മേഖലയിലെ മികച്ച ക്ലബ് പ്രസിഡന്റിനുള്ള അവാർഡും കുറ്റ്യാടി അലയൻസിനാണ്. ചാപ്റ്റർ പ്രസിഡന്റ് ഹാഫിസ് വലിയപറമ്പത്ത് പുരസ്ക്കാരം ഏറ്റുവാങ്ങി.
മാഹിയിൽ വെച്ചുനടന്ന വാർഷിക സമ്മേളനം രമേശ് പമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം സുശീൽ കുമാർ മുഖ്യാതിഥി ആയിരുന്നു.