HealthLatest

എവിവിവിഎസ് സ്‌പെഷ്യാലിറ്റി ക്ലിനിക്കും വെല്‍നെസ് സെന്ററും പ്രവര്‍ത്തനമരംഭിച്ചു


കോഴിക്കോട്: ആര്യവൈദ്യ വിലാസിനി വൈദ്യശാല സ്‌പെഷ്യാലിറ്റി ക്ലിനിക്കും വെല്‍നെസ് സെന്ററും പുതിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാനത്തില്‍ ജമീല എംല്‍എ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ എസ്പി അബ്ദുള്‍ റസാഖ് കെ.പി, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. റോഷ്‌ന സുരേഷ്, ചന്ദിക ദിനപ്പത്രം എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡോ. റീജ മനോജ് സ്വാഗതവും ടി. വേലായുധന്‍ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply