കോഴിക്കോട് : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ഓർമ്മ ദിവസമായ ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കുകയാണ്.ഇതിൻ്റെ ഭാഗമയി തളി മാരാർജി ഭവനിൽ യുവമോർച്ച സംസ്ഥാന കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും ,മുൻ പി എസ് സി ചേയർമാനുമായ കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ഡയറക്ടർ അഡ്വ. ശ്രീപത്മനാഭൻ , ഭാരതീയ വിചാര കേന്ദ്രം ജില്ല സെക്രട്ടറി ബാലഗോപാൽ , യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ ഗണേഷ്, ദിനിൽ ദിനേഷ് , സംസ്ഥാന ട്രെഷറർ അനൂപ് മാസ്റ്റർ, ജില്ല പ്രസിഡന്റ് ടി രനീഷ് എന്നിവർ സംസാരിച്ചു.