BusinessEducationLocal News

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതി വയനാട്ടിലും


വയനാട്:കേബിൾ ടി വി, ഫൈബർ ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ് സേവന രംഗത്ത് മുപ്പത് വർഷത്തിൽ ഏറെയായി മുൻ നിര സേവനദാതാവായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ ലാപ് ടോപ് വിതരണ പദ്ധതി – “മികവിനായൊരു ലാപ് ടോപ്” ന്റെ ആദ്യ ഘട്ട ഉദ്ഘാടനം കോഴിക്കോട് നടന്നിരുന്നു.

വയനാട് വിജയ സ്കൂളിൽ പുൽപള്ളി വ്യപാരി വ്യവസായി പ്രസിഡന്റ്‌
മാത്യു മത്തായി ഉത്ഘാടനം ചെയ്തു.
വിവരസാങ്കേതിക വിദ്യ രംഗം ചടുലമായ വൈവിദ്ധ്യങ്ങൾ കാഴ്ചവെക്കുന്ന കാലത്ത് വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി ലക്ഷ്യം വെച്ചാണ് ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മികവിനായൊരു ലാപ് ടോപ് ആശയം യാഥാർഥ്യമാക്കുന്നത്.

ഓൺലൈൻ സംവിധാനത്തിലൂടെ 2024 ൽ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചിരുന്നു. പത്താം ക്ലാസിൽ ലഭിച്ച മാർക്ക്, കുടുംബവാർഷിക വരുമാനം ഒന്നര ലക്ഷത്തിനു താഴെ ആയിരിക്കണം എന്നീ നിബന്ധനകൾ അടിസ്ഥാനമാക്കി ആയിരുന്നു അപേക്ഷകൾ സ്വീകരിച്ചത്.

മാനദണ്ഡങ്ങളിലൂടെ ലഭിച്ച അപേക്ഷകളിൽ നിന്നും സംസ്ഥാനത്ത് 250 ഓളം വിദ്യാർത്ഥികൾ ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്.
പുൽപള്ളി വിജയ ഹയർ സ്കൂളിൽ വെച്ചു നടന്ന മികവിനായൊരു ലാപ്ടോപ്പ് വിതരണ ഉത്ഘാടനം പുൽപള്ളി വ്യാപാരി വേവസായി പ്രസിഡന്റ്‌ മാത്യു മത്തായി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ അൻസാജ് അന്റെണി ആദ്യഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. സ് സതി സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ്‌ മാർക്കറ്റിംഗ് മാനേജർ പി സജീവ് കുമാർ, ഏഷ്യാനെറ്റ്‌ റീജിയണൽ എച്ച് ആർ മാനേജർ വൈശാഖ് സ്. ആർ, എസ് എം സി വൈസ് ചെയർമാൻ കുര്യൻ പി. എ, മദർ പി. ടി. എ പ്രസിഡന്റ്‌ വൃന്ദ രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 


Reporter
the authorReporter

Leave a Reply