Local News

സ്വച്ചതാ ഹി സേവായുടെ ഭാഗമായി കാലിക്കറ്റ്‌ ചേംബർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നടത്തി.

Nano News

കോഴിക്കോട്:കാലിക്കറ്റ്‌ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ സ്വച്ചതാ ഹി സേവായുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ശുചീകരണവും,വൃക്ഷ തൈ നടീൽ പ്രവർത്തനവും നടത്തി.ചടങ്ങ് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്‌ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

 

കോഴിക്കോട് റെയിവേ സ്റ്റേഷൻ മാനേജർ ഹരീഷ് അധ്യക്ഷം വഹിച്ചു.
റെയിൽവേ ഡിഎംഒ ഡോ:ബ്രയോൺ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ വിനോദ്കുമാർ, ചേംബർ ജോ: സെക്രട്ടറി കെ.ഹാഷിം, മാനേജിങ് കമ്മിറ്റി മെമ്പർമാരായ കോയട്ടിമാളിയേക്കൽ, അബ്ദുൽ റഷീദ്, എൻ.റിയാസ്. ടി.സാജിദ്. എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply