General

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി യുവമോർച്ച സിറ്റി ജില്ലാ കമ്മറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൻ്റെ ഭാഗമായി യുവമോർച്ച സംസ്ഥാന വ്യാപകമായി വിവിധ സന്നദ്ധ സേവന പരിപാടികൾ നടത്തിവരികയാണ്.ഇതിൻ്റെ ഭാഗമായി യുവമോർച്ച സിറ്റി ജില്ലാ കമ്മറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന പരിപാടി യുവമോർച്ച
സിറ്റി ജില്ലാ പ്രസിഡണ്ട് എം.വിജിത്ത് ഉദ്ഘാടനം ചെയ്തു, ജില്ലാ ഭാരവാഹികളായ യഥുരാജ് കെ.വി, റിബിത്ത് മാങ്കാവ്, സോമിത്ത് വി.കെ ,ശരത് കുന്ദമംഗലം എന്നിവർ നേതൃത്വം നൽകി.ബി.ജെ.പി ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.


Reporter
the authorReporter

Leave a Reply