Thursday, February 6, 2025
General

ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം; നടപടിയുമായി വരണാധികാരി


പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടപടിയുമായി വരണാധികാരി. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാനാണ് നിര്‍ദേശം.

ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈല്‍ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാന്‍ നടപടി വേണം എന്നായിരുന്നു എല്‍ഡിഎഫ് ആവശ്യം . ഇലക്ഷന്‍ സ്‌ക്വാഡിന് ആണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇതിനു ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. മറയ്ക്കാന്‍ തടസ്സം ഉണ്ടെങ്കില്‍ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണം എന്ന പരാതിയിലെ ആവശ്യം കളക്ടര്‍ തള്ളി.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആറന്മുള നിയോജകമണ്ഡലം എല്‍.ഡി.എഫ് സെക്രട്ടറി എ പത്മകുമാറാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് ഇടത് സ്ഥാനാര്‍ഥി തോമസ് ഐസകിന് വരണാധികാരി ഇന്നലെ താക്കീത് നല്‍കിയിരുന്നു. കുടുംബശ്രീ ഔദ്യോഗിക പരിപാടി ഇലക്ഷന്‍ പ്രചാരണത്തിനായി ദുരുപയോഗം ചെയ്‌തെന്ന യു.ഡി.എഫ് പരാതിയിലായിരുന്നു ജില്ലാ വരണാധികാരി താക്കീത് നല്‍കിയത്.


Reporter
the authorReporter

Leave a Reply