GeneralLatest

കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ

Nano News

എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ ആറ് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.

വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്.കടത്തിയ സ്വർണത്തിന് രണ്ടരകോടി വിലവരുമെന്നാണ് പ്രാഥമിക നിഗമനമെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരിയാണെന്നും അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുയെന്നും കസ്റ്റംസ് വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply