Politics

നരേന്ദ്രേ മോദിയുടെ സ്വീകാര്യത പ്രതിധ്വനിക്കുന്ന തെരഞ്ഞെടുപ്പ്: എം ടി രമേശ്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത പ്രതിധിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ് പറഞ്ഞു. ജാതിമത രാഷ്ട്രീയത്തിന് അതീതമായി എവിടെ ചെന്നാലും ജനങ്ങൾ അംഗീകരിക്കുന്ന ഓരേ ഒരു നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 2024 ൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്നാണ് നമുക്ക് ജയിക്കാൻ കഴിയുക. ഏത് വീട്ടിലും തല ഉയർത്തി വോട്ട് ചോദിയ്ക്കാൻ നമുക്ക് ഇന്ന് കഴിയും. മോദി സർക്കാരിൻ്റെ ഏതെങ്കിലും വികസന പദ്ധതികൾ ലഭിക്കാത്ത വീടുകളുണ്ടോ? ഇത്തവണ കോഴിക്കോട് ജയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും എം ടി രമേശ് പറഞ്ഞു.

മോദി ഗ്യാരൻ്റി കേരളത്തിലും അഞ്ഞടിക്കുമെന്ന് ഉറപ്പായതോടെ പരാജയ ഭീതിയിലാണ് സിപിഎമും കോൺഗ്രസും. കേരളത്തിൽ ബിജെപിയെ ഭയപ്പെടുന്നില്ലെങ്കിൽ എന്തിനാണ് മതഭീകരവാദ സംഘടനകളുടെ പിന്നാലെ ഇടത് വലത് മുന്നണികൾ പോകുന്നതെന്നും എം ടി രമേശ് ചോദിച്ചു. എൻ ഡി എ കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബുദുള്ള കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഇത്തവണ കോഴിക്കോട് ഉൾപ്പെടെ നിരവധി സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് അബുദുള്ള കുട്ടി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾക്ക് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാന്തനമേകുന്നതായിരുന്നു 10 വർഷത്തെ മോദി ഭരണമെന്നും എ പി അബ്ദുുള്ള കുട്ടി വ്യക്തമാക്കി.

പരിപാടിയിൽ സി പി എം ബന്ധം ഉപേക്ഷിച്ചെത്തിയ
നിമ്മ്യ കാളിദാസൻ, അജേഷ് എൻഎസ് എന്നിവർക്കൊപ്പം പ്രവാസിയായ മോഹനൻ കിഴക്കേതിലിനും പാർട്ടി അംഗത്വം നൽകി എംടി രമേശ് സ്വീകരിച്ചു.

ബിജെപി നോർത്ത് നിയോജക മണ്ഡലം ഇൻചാർജ് ടി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് അഡ്വ വി.കെ. സജീവൻ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റുമാരായ കെ.ഷൈബു, സബിതാ പ്രഹളാദൻ , മഹിളമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് (കൗൺസിലർ) ജില്ല സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി , അനുരാധ തായാട്ട് (കൗൺസിലർ), കൗൺസിലർമാരായ എൻ. ശിവപ്രസാദ്, സി എസ് സത്യഭാമ, ഘടകക്ഷി നേതാക്കളായ ഡോ. ജോർജ് എബ്രഹാം താളനാനി, ( NPP) പത്മകുമാർ ജി മേനോൻ (BDJS ), ഷൈജു റാം (RLJP), വിജയൻ താനാനി (RJD), മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, പി.രജിത്ത്കുമാർ കെ. ജിത്തിൻ, എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply