എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ ഒക്കലില്‍ താമസിക്കുന്ന സുരേഷ് ആണ് ആത്മഹത്യ ചെയ്തത്.
വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ബിഎംഎ സെക്ഷനിലെ ജീവനക്കാരനായിരുന്നു സുരേഷ്.