GeneralHealth

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Nano News

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മുംബൈയിലായിരുന്നു മണികണ്ഠന്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പനിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്.

പിതാവ്: പി. കുമാരന്‍ നായര്‍. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കള്‍: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, ഗീത, രോഹിണി, സുമതി.

സംസ്ഥാനത്ത് നേരത്തെ ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും മരണങ്ങളുമുണ്ടായിട്ടുണ്ട്.


Reporter
the authorReporter

Leave a Reply