കോഴിക്കോട്: ഗാന്ധിജയന്തി ജയന്തി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടന്ന ജില്ലാതല ശുചീകരണ പ്രവർത്തനം എഐ വൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. റിയാസ് അഹമ്മദ് എടി അധ്യക്ഷത വഹിച്ചു. വഹിച്ചു. സിപിഐ സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു, അനു കൊമ്മേരി, നിമിഷ എൻ എന്നിവർ സംസാരിച്ചു. ഡോ. ഹസീന കരീം, ഡോ. ഷാജഹാൻ, റംലത്, സോയുസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.