BusinessLatest

ഇ- മാലിന്യത്തിനും ഡാറ്റാ സുരക്ഷാ ഭീഷണിക്കും പരിഹാരവുമായി ഗാവ. 19ന് ‌മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Nano News

കോഴിക്കോട്: വർധിച്ചുവരുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയ നിയന്ത്രണത്തിനും ‌,
ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഗാവ സർവീസ് സെന്‍ററും, മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ പ്രീഓൺഡ് ബ്രാൻഡഡ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ വിപുലമായ കലക്ഷനോടുകൂടിയ ഗാവ പ്ലസ് ഷോറൂമും  ചെറൂട്ടി റോഡിൽ 19ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പ്രീ ​ഓ​ൺ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ വോ​റ​ന്‍റി​യോ​ടും ഫി​നാ​ൻ​സ് സൗ​ക​ര്യ​ത്തോ​ടും​കൂ​ടി വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം ഗാവയിലുണ്ട്. ജോലിസംബന്ധമായും മറ്റും പുതിയ മോഡൽ ഫോണുകളോ കംപ്യൂട്ടറുകളോ വാങ്ങേണ്ടി വരുന്നവർക്ക് പലപ്പോഴും ബജറ്റ് പ്രശ്നമായി വരാറുണ്ട്. അതിനുള്ള പരിഹാരമാണ് ഗാവ പ്ലസ് എന്ന ബ്രാൻഡിൽ പ്രീ ഓൺഡ് ബ്രാൻഡഡ് ഉപകരണങ്ങളുടെ കലക്ഷൻ. ജിഎസ്ടി ബില്ലോടുകൂടി പ്രീഓൺഡ് ഉപകരണങ്ങൾ വാങ്ങാനാകുമെന്നതും പ്രത്യേകതയാണ്.

ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ർ​വീ​സ് പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സേ​വ​നമുണ്ട്. ഡാ​റ്റ സു​ര​ക്ഷ​യ്ക്കു​ള്ള ഐ​എ​സ്ഒ (27001: 2013) അം​ഗീ​കാ​രാം ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക ഇലക്‌ട്രോണിക് സർവീസ് സ്ഥാ​പ​നം കൂടിയാണ് ഗാവ. കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡുകളുടെ ആക്സസറീസും ഇവിടെ ലഭിക്കുന്നു.

ഉപകരണങ്ങൾ വാങ്ങാനും വിൽക്കാനും സർവീസ് ചെയ്യാനും സഞ്ചരിച്ചെത്തുകയെന്ന ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി പിക്ക് ആൻഡ് ഡ്രോപ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. www.gava.co.in എന്ന വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ബിസിനസ് അസോസിയേറ്റ്സുമായി ചേർന്ന് സംസ്ഥാനത്തുടനീളം കലക്ഷൻ പോയിന്‍റുകളും ഒരുക്കിയിരിക്കുന്നു.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടായി പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള  ദു​ബാ​യ് കേ​ന്ദ്രമായ ബ്രോ​നെ​റ്റ് ഗ്രൂ​പ്പിന്‍റെ ഭാഗമാണ് ഗാവ. ‌ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്രീ​ഓ​ൺ​ഡ് ഗാ​ഡ്ജ​റ്റ് ഹ​ബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാർഥ്യമാകുന്നത്.
ഡയറക്ടർമാരായ ഹാ​രി​സ് കെ.​പി,അ​ബ്ദു​ള്‍ ന​സീ​ര്‍ കെ.​പി,
സ​ഹീ​ര്‍ കെ.​പി, മുഹമ്മദ്‌ നദീർ, ,ഷാജി പി. പി ,ഫിറോസ് ലാൽ,  അബ്ദുൽ ഷാലിക് തുടങ്ങിയവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply