കോഴിക്കോട്;ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ ഗതി തിരിച്ച് വിടാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. സ്ഫോടക വസ്തുവെറിഞ്ഞുവെന്നാണ് പൊലീസിന്റെ ആരോപണം. എവിടെ എന്നത് കണ്ടെത്താൻ തയ്യാറാകണം. ആദ്യം ആരോപണം ഉന്നയിച്ചത് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.
സ്ഫോടക വസ്തു എറിഞ്ഞത് പൊലീസ് തന്നെ. 100 ശതമാനം സ്ഫോടക വസ്തു എത്തിച്ചത് പൊലീസ്. പിന്നിൽ സി.പി.ഐ.എമ്മിന്റെ തിരക്കഥയും പൊലീസിന്റെ അഭിനയവും നടന്നു. എല്ലാം ഷാഫിയെ തകർക്കാനുള്ള ശ്രമം. പുറത്ത് നിന്ന് സ്ഫോടക വസ്തു വന്നിട്ടുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കണം. കോൺഗ്രസ് പ്രവർത്തകർ സ്ഫോടക വസ്തുക്കൾ തിരിച്ചെറിഞ്ഞില്ല. എല്ലാത്തിനും പിന്നിൽ സിപിഐഎം ന്റെ തിരക്കഥയും പോലീസിന്റെ അഭിനയവുമെന്ന് പ്രവീൺ കുമാർ വ്യക്തമാക്കി.
സംഭവം നടന്ന് മൂന്നാം ദിവസമാണ് വിമർശനം ഉന്നയിച്ചത്. ഗംഭീര തിരക്കഥ പിന്നിൽ ഉണ്ടെന്ന് വ്യക്തം. 5 ദിവസത്തിനുള്ളിൽ ഷാഫിയെ അതിക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ റൂറൽ എസ്.പിയുടെ വീടിന് മുന്നിൽ സമരം നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.