Local News

സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘പല കാലങ്ങളില്‍ ഒരു പുഴ’ പ്രകാശനം ചെയ്തു

Nano News

കോഴിക്കോട്: ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ അധ്യാപിക കെ. ഹസീനയുടെ പ്രഥമ കവിതാസമാഹാരം ‘പല കാലങ്ങളില്‍ ഒരു പുഴ’ കവിയും സാഹിത്യവിമര്‍ശകനുമായ കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സാഹിത്യരംഗത്തെ കരുത്തുറ്റ സ്ത്രീമുന്നേറ്റങ്ങള്‍ തുല്യതാ അനുഭവം സമ്മാനിക്കുന്നതായി കല്‍പറ്റ നാരായണന്‍ പറഞ്ഞു. കവി വീരാന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് ഡോ. ഖദീജ മുംതാസ് ആദ്യ വില്‍പന നിര്‍വഹിച്ചു. എഴുത്തുകാരന്‍ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. അധ്യാപകന്‍ ആര്‍. ഷിജു പുസ്തകം പരിചയപ്പെടുത്തി.
കൈരളി വേദി ഹാളില്‍ നടന്ന ചടങ്ങില്‍ കവി പൂനൂര്‍ കരുണാകരന്‍, കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ചെറുവറ്റ അംഗം അഡ്വ. നൂറുദ്ദീന്‍, ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ. മനോഹരന്‍, സാമൂഹികപ്രവര്‍ത്തകന്‍ ബൈജു മേരിക്കുന്ന്, സി.ബി.എസ്.ഇ മലയാളം അധ്യാപക കൂട്ടായ്മയായ ‘മാമ്പൂ’വിന്റെ പ്രസിഡന്റ് കരുണാകരന്‍ ടി.പി, കഥാകൃത്ത് ജ്യോതിഷ് കെ.വി, ഓര്‍ച്ചാഡ് ഇന്ത്യ സെക്രട്ടറി മണിരാജ് കുറിയേരി, അധ്യാപിക രമ, ഹൈറൈസ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബേബി സി. നായര്‍, സംഗീത് എന്‍.എസ്, കെ. ഹസീന സംബന്ധിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Reporter
the authorReporter

Leave a Reply