വായന ദിനത്തോടനുബന്ധിച്ച് തളി മാരാർജിഭവനിലെ ലൈബ്രറിയിലേക്ക് ആയിരത്തോളം പുസ്തകങ്ങൾ ബിലാത്തിക്കുളം സ്വദേശി ശ്രീ. സുഭാഷ് ചന്ദ്രൻ സംഭാവന ചെയ്തു. വിജയ ബാങ്കിൽ നിന്നും വിരമിച്ച അദേഹത്തിൻ്റെ അപൂർവ്വ പുസ്തക ശേഖരങ്ങളാണ് ലൈബ്രറിക്ക് കൈമാറിയത്. പുസ്തകങ്ങൾ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ ശ്രീ വി കെ സജീവൻ കോര്‍പറേഷന്‍ കൗണ്‍സിലറും,ബിജെപി ജില്ലാസെക്രട്ടറിയുമായ അനുരാധ തായാട്ടില്‍ നിന്ന് ഏറ്റുവാങ്ങി.
(പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് നല്‍കുന്നതിനായി കഴിഞ്ഞദിവസം അനുരാധയെ ഏല്പിച്ചിരുന്നു).ഇന്‍റലക്ച്വല്‍ സെല്‍ ജില്ലാ സഹകണ്‍വീനര്‍ ടി.കെ. സുധാകരൻ, ഓഫീസ് സെക്രട്ടറി പി.അർജുൻ,മഹിളാ മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ, രമേഷ് തായാട്ട് എന്നിവർ സന്നിഹിതരായിരുന്നു.