GeneralLocal News

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി


തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലിസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നിയ ഇവര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാക്കില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലിസ് അന്വേഷണം തുടങ്ങിയതായാണ് വിവരം.


Reporter
the authorReporter

Leave a Reply