Local News

കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ട 68 കാരന്‍ മരിച്ചു

Nano News

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68 കാരന്‍ മരിച്ചു. തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

ഏപ്രില്‍ രണ്ടിനാണ് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ ചില്ലറയെച്ചൊല്ലി തര്‍ക്കവും മര്‍ദ്ദനവുമുണ്ടായത്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടപ്പോള്‍ പവിത്രന്റെ തല കല്ലിലിടിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply