Friday, December 27, 2024
Latest

പഴശ്ശി രാജയെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം : വത്സൻ തില്ലങ്കരി


കോഴിക്കോട് :സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പഴശ്ശിരാജയെ സ്മരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. പഴശ്ശി രാജ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ
കേരള വർമ്മ പഴശ്ശിരാജയുടെ 217 ആം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പാഠപുസ്തകങ്ങളിൽ പഴശ്ശിരാജയെ കുറിച്ചുള്ള പാഠഭാഗങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ആർദർ വെല്ലിസ്ലിയെ പോലും മുട്ടുമടക്കിയ യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനിയായ പഴശ്ശിയെക്കുറിച്ച് പുതിയ തലമുറയ്ക്ക് പഠിക്കാൻ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട് ,ഇതിന് ബന്ധപെട്ടവരുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടാകണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ഹോട്ടൽ മലബാർ പാലസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ പി പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.കോർപ്പറേഷൻ കൗൺസിലർ ടി റനീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ് സേവിയേഴ്സ് കോളജിലെയും എ ഡബ്ള്യൂ എച്ച് കോളജിലെയും എൻ എസ് എസ് വിദ്യാർത്ഥികൾ പ്രതിഞ്ജ ഏറ്റുചൊല്ലി.


പി കെ രവിവർമ്മ രാജ , ഡോക്ടർ പീയൂഷ് എം നമ്പൂതിരിപ്പാട്, എസ് പി കുഞ്ഞമ്മദ് , ആർ ജയന്തകുമാർ , സി പി ഹമീദ്, അഷറഫ് കയാക്കൽ എന്നിവർ സംസാരിച്ചു.

കണ്ണൂർ വിമാനത്താവളത്തിന്റെ പേര് പഴശിയുടെ നാമകരണം ചെയ്യണം , കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഉചിതമായ സ്മാരകം പണിയാൻ സർക്കാർ നടപടി സ്വീകരണ മെന്നും ട്രസ്റ് പ്രമേയം അവതരിപ്പിച്ചു.

ട്രസ്റ്റ് ജനറൽ സെക്രട്ടറി എം കെ രവിവർമ്മ രാജ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു

 

 


Reporter
the authorReporter

Leave a Reply