മലപ്പുറം: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്‌വിങ്‌ഷോറും മലപ്പുറം മേല്‍മുറി വലിയാട്ടപ്പടിയില്‍ ആരംഭിച്ചു. ഹോണ്ട ബിഗ്‌വിങ് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും മലപ്പുറത്തെ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയംമോട്ടോര്‍ സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ്ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സു ഷിഒഗാറ്റ പറഞ്ഞു.