Local News

വാഴയൂർ മോഡൽ ജി ആർ സി വയോജനങ്ങൾക്ക് സോപ്പ് നിർമ്മാണപരിശീലനം നൽകി

Nano News

രാമനാട്ടുകര: വാഴയൂർ ജി ആർ സി ഹാളിൽ വെച്ച് വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി വാസുദേവൻ മാസ്റ്റർ സായന്തനം വയോജനവേദി അംഗങ്ങൾക്ക്സോപ്പ് നിർമ്മാണത്തിൽ
പരിശീലനം നൽകി. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണെന്നും നമുക്ക് ചെറിയ ഒരു വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു. പരിശീലനത്തിൽ ഉണ്ടാക്കിയ സോപ്പ് അംഗങ്ങൾക്കു വിതരണം ചെയ്തു. സോപ്പ് നിർമ്മാണ പരിശീലനത്തിന് ശേഷം അംഗങ്ങളുടെ പാട്ട് മത്സരവും നടന്നു.പ്രോഗ്രാമിൽ വയോജനവേദി സെക്രട്ടറി രാധ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ സുകുമാരൻ അധ്യക്ഷത വഹിച്ചു . കമ്മ്യൂണിറ്റി കൗൺസിലർ സ്മിത നന്ദി പറഞ്ഞു.


Reporter
the authorReporter

Leave a Reply