ദില്ലി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി . ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നൽകി. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.