ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്ററായി വിജയ് രാജ് തോട്ടത്തിലിനെ നിയമിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്ന വിജയ് രാജ് പേരാമ്പ്ര സ്വദേശിയാണ്. വിശാഖ് ചെറിയാന്, അനില്‍ ജെ. തോമസ് എന്നിവരാണ് മറ്റ് കോര്‍ഡിനേറ്റര്‍മാര്‍. ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സാം പിത്രോഡയാണ് മൂന്നുപേരെയും നിയമിച്ചത്.