കോഴിക്കോട്: താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരാണ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് പറഞ്ഞു.