Saturday, December 21, 2024
LatestLocal News

കാടാമ്പുഴ ദേവീ സമക്ഷത്തിൽ പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്ര കലണ്ടർ പ്രകാശനം ചെയ്തു.


കോഴിക്കോട്:പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്ര കലണ്ടർ പ്രകാശനം ചെയ്തു. കാടാമ്പുഴ ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളിക്ക് നൽകി കൊണ്ട് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു..ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ്‌ കോഴിക്കോട്  ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം ചെയർമാൻ യൂ.സുനിൽ കുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബാബുരാജ്, ട്രസ്റ്റി ബോർഡ്‌ അംഗങ്ങളായ സി.മനോജ്‌ കുമാർ, സന്തോഷ്‌ ബാലകൃഷ്ണൻ, സി. രാജീവൻ, നവീകരണ കലശം കമ്മറ്റി ഫിനാൻസ് കൺവീനവർ പി വിജയ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply