കുറ്റ്യാടി: സി.വി കുഞ്ഞബ്ദുല്ല മാസ്റ്റർ രചിച്ച വിദ്യാർഥികൾക്കുള്ള പരിശീലന പുസ്തകം ‘ എ ലാഡർ റ്റു യുഎസ്എസ് ‘ പ്രകാശനം ചെയ്തു. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയിൽ നിന്ന് മുൻ ഡിഡിഇ ഇ. സുരേഷ് കുമാർ ഏറ്റുവാങ്ങി. വിദ്യാർഥികളെ മത്സരപരീക്ഷകൾക്കായി ഒരുക്കുന്നതിനുള്ള പുസ്തകമാണ് എ ലാഡർ റ്റു യുഎസ്എസ്. കുറ്റ്യാടി സ്വദേശിയായ സി.വി കുഞ്ഞബ്ദുല്ല മാസ്റ്റർ രചിച്ച പുസ്തകം ശാസ്ത്രവും കണക്കും ഭാഷയും പൊതുവിജ്ഞാനവുമെല്ലാം ഉൾചേർന്നതാണ്. അമിക്കബ്ൾ ബുക്സ് ആണ് പ്രസാധകർ.
കൃത്യമായ പരിശീലനത്തിൻ്റെ അഭാവം എല്ലാ മേഖലകളിലും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എ ലാഡർ റ്റു സക്സസ് പോലുള്ള പുസ്തകങ്ങൾ വഴികാട്ടിയാവട്ടെയെന്നും കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. വിദ്യാഭ്യാസ- പരിശീലന മേഖലകളിൽ സിജിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സിഗേറ്റ് കുറ്റ്യാടി സംഘടിപ്പിച്ച പ്രകാശന പരിപാടിയിൽ എൻ. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ, പി. ഹസീസ്, സി.കെ മൻസൂർ, എൻ.പി പ്രേമചന്ദ്രൻ, കെ.ടി രവീന്ദ്രൻ, പി. അബ്ദുൽ ഹമീദ്, കിണറ്റുംകണ്ടി അമ്മത്, സെഡ്.എ സൽമാൻ, എൻ.പി സക്കീർ, ഒ.കെ ഹാരിസ് എന്നിവർ സംസാരിച്ചു. ചന്ദന ചന്ദ്രൻ, തമന്ന തസ്നീം, അയാൻ മുഹമ്മദ്, വി.കെ ഹാസിം എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.